വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്, മൂന്ന് പേര്‍ക്ക് പരിക്ക്; ഒന്നിച്ച് ജീവിക്കണമെന്ന് വധൂവരന്‍മാര്‍, വീഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd November 2019 04:17 PM |
Last Updated: 02nd November 2019 04:17 PM | A+A A- |

സൂര്യപേട്ട്: വിവാഹ ചടങ്ങിനെടെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കല്യാണത്തിനിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം.
സൂര്യപേട്ട് സ്വദേശിയായ അജയും ആന്ധ്രയിലെ കൊടാട് മണ്ഡല്‍ സ്വദേശിയായ ഇന്ദ്രജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടായത്. ഒക്ടോബര്‍ 29 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് ഗ്രാമത്തില്‍ വിവാഹ ഘോഷയാത്ര നടത്തുന്നത് സംബന്ധിച്ച് വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായി.
തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സ്ത്രീകളുള്‍പ്പെടെ ഇരുവിഭാഗങ്ങളിലെയും കുടുംബാംഗങ്ങള്‍ പരസ്പരം കസേരകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷം നിയന്ത്രണ വിധേയമായത്. പൊലീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവരോട് പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച സ്‌റ്റേഷനിലെത്തിയ ഇവര്‍ വരനും വധുവിനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ ഒരുമിച്ച് ജീവിക്കുകയാണെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും വ്യക്തമാക്കി.
അതേസമയം, കല്യാണ പന്തലില്‍ കസേരകള്‍ ഉപയോഗിച്ച് തമ്മിലടിക്കുന്ന ബന്ധുക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. നിരവധി ആലുകളാണ് ഇത് കണ്ടത്.