ഝാര്‍ഖണ്ഡ് തൂത്തുവാരും, 81ല്‍ 65 സീറ്റും നേടുമെന്ന് ബിജെപിയുടെ അവകാശവാദം

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് ബിജെപിയുടെ അവകാശവാദം
ഝാര്‍ഖണ്ഡ് തൂത്തുവാരും, 81ല്‍ 65 സീറ്റും നേടുമെന്ന് ബിജെപിയുടെ അവകാശവാദം

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് ബിജെപിയുടെ അവകാശവാദം. 81 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 65 സീറ്റുകളും ബിജെപി നേടുമെന്ന് സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഒ പി മാഥൂര്‍ അവകാശവാദം ഉന്നയിച്ചു.

അഞ്ചു ഘട്ടങ്ങളിലായി ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടം ഈ മാസം 30നാണ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി പ്രതീക്ഷിച്ച വിജയം നേടിയില്ല. അതുകൊണ്ട് ഝാര്‍ഖണ്ഡില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്.

മുഖ്യമന്ത്രി രഘുബര്‍ ദാസിനെ മുന്നില്‍നിര്‍ത്തി ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. രഘുബര്‍ ദാസ് സര്‍ക്കാര്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ നരേന്ദ്രമോദിയുടെ ജനപ്രീതി വോട്ടായി മാറുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

നേതൃത്വം സംസ്ഥാനത്ത് 65 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് ഒ പി മാഥൂര്‍ പറയുന്നു. ബിജെപി ഇത് നേടുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മാഥൂര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com