നരഭോജി കടുവയെ കൊന്നതിന്റെ വാര്‍ഷികം: വെടിവെച്ചവരെ ആദരിച്ച് ഗ്രാമീണര്‍, വന്യമൃഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മൃഗസ്‌നേഹികള്‍

രാജ്യത്തിനകത്തും പുറത്തുമായി എല്ലാ വന്യമൃഗങ്ങളുടെയും നല്ലഭാവിക്കായി പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ ജെറൈല്‍ ബനൈത് പറഞ്ഞു. 
നരഭോജി കടുവയെ കൊന്നതിന്റെ വാര്‍ഷികം: വെടിവെച്ചവരെ ആദരിച്ച് ഗ്രാമീണര്‍, വന്യമൃഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മൃഗസ്‌നേഹികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ പതിമൂന്ന് പേരുടെ ജീവനെടുത്ത നരഭോജി കടുവയെ വെടിവെച്ച് കൊന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. 2018 നവംബബര്‍ രണ്ടിനായിരുന്നു  ആവണി എന്നറിയപ്പെട്ടിരുന്ന പെണ്‍കടുവയെ വിദഗ്ധസംഘം വെടിവെച്ച് കൊന്നത്. യവത്മാല്‍ ജില്ലയിലെ പന്തര്‍കവ്ടയില്‍ പതിമൂന്ന് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ കടുവടെ വെടിവെച്ച് കൊല്ലാമെന്ന് അധികൃതര്‍ ഉത്തരവിടുകയായിരുന്നു. 

ഇന്നേക്ക് നാടിനെ വിറപ്പിച്ച നരഭോജി കടുവയെ കൊന്നിട്ട് ഒരാണ്ട് തികയുമ്പോള്‍ വെടിവെച്ച് കൊന്നവരെ ആദരിക്കുകയാണ് ഗ്രാമീണര്‍. ഷഫാത്ത് അലി ഖാന്‍, അഷ്‌കര്‍ അലി ഖാന്‍ എന്നിവരാണ് കടുവടെ വെടിവെച്ചത്. വേദ്ശിയിലെയും സവര്‍കേദയിലെയും പ്രദേശവാസികള്‍ തങ്ങളെ അവരുടെ ഗ്രാമങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഷഫാത്ത് അലി ഖാന്‍ പറഞ്ഞു. 

കടുവയുടെ ആക്രമണം കാരണം തങ്ങള്‍ രണ്ട് വര്‍ഷത്തോളം തങ്ങള്‍ ഭയപ്പെട്ടാണ് ജീവിച്ചത്. കടുവയുടെ ആക്രമണത്തില്‍ പതിമൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.  ഈ അവസരത്തില്‍ കടുവയെ വെടിവെച്ച് കൊന്നവരെ ആദരിക്കുകയാണെന്നും ഗ്രാമവാസിയായ അങ്കുഷ് മുനേശ്വര്‍ പ്രതികരിച്ചു. 

അതേസമയം, ആവണിയെ കൊന്നിട്ട് ഒരുവര്‍ഷം തികയുന്നവേളയില്‍ പ്രാര്‍ഥനകളും അനുസ്മരണങ്ങളുമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മൃഗസ്‌നേഹികളും രംഗത്തുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി എല്ലാ വന്യമൃഗങ്ങളുടെയും നല്ലഭാവിക്കായി പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ ജെറൈല്‍ ബനൈത് പറഞ്ഞു. 

നാഗ്പൂര്‍, മുംബൈ, പൂണെ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ബിലാസ്പുര്‍, ഗോവ, സില്‍ച്ചാര്‍ തുടങ്ങിയ സ്ഥലങ്ങളിലും വിദേശരാജ്യങ്ങളായ ഫ്രാന്‍സ്, യുഎസ്എ എന്നിവിടങ്ങളിലും മൃഗസ്‌നേഹികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആവണിയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരെ രാജ്യത്തെ മൃഗസ്‌നേഹികള്‍ അന്ന് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com