പാമ്പുകടിയേറ്റയാള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രവാദ ചികിത്സ; സഹായത്തിന് ജീവനക്കാര്‍, വിഡിയോ

സ്‌ട്രെച്ചറില്‍ ഡ്രിപ്പിട്ട് കിടന്നിരുന്ന രോഗിയിലായിരുന്നു പൂജ
പാമ്പുകടിയേറ്റയാള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രവാദ ചികിത്സ; സഹായത്തിന് ജീവനക്കാര്‍, വിഡിയോ

ഭോപ്പാല്‍; പാമ്പു കടിയേറ്റ് ചികിത്സതേടിയ രോഗിയ്ക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വെച്ച് മന്തവാദ ചികിത്സ നടത്തിയതായി പരാതി. മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ഒരുകൂട്ടം പേര് നോക്കി നില്‍ക്കെയാണ് ആര്യവേപ്പിന്റെ ഇല കൊണ്ട് കര്‍മങ്ങള്‍ നടത്തിയത്.

പാമ്പിന്റെ കടിയേറ്റ് ചികിത്സ തേടിയ യോഗേന്ദ്ര സിങ് രാഥോറിനെ രക്ഷിക്കാനാണ് താന്ത്രിക് പുരുഷോത്തം ബൈര്‍വ പൂജകര്‍മങ്ങള്‍ നടത്തിയത്. 20 മിനിറ്റോളം നേരമാണ് ഇത് നീണ്ടുനിന്നത്. എന്നാല്‍ ആശുപത്രിയുടെ ഉള്ളില്‍ പൂജചെയ്യുന്നത് തടയുന്നതിന് പകരം നിശബ്ദരായി കണ്ടുനില്‍ക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. സ്‌ട്രെച്ചറില്‍ ഡ്രിപ്പിട്ട് കിടന്നിരുന്ന രോഗിയിലായിരുന്നു പൂജ. സംഭവമറിഞ്ഞ് പ്രദേശത്തെ മാധ്യമപ്രവര്‍ത്തകന്‍ എത്തുകയും സ്‌ട്രെച്ചറില്‍ കിടന്നിരുന്ന രോഗി മന്ത്രവാദിയുടെ ചികിത്സയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരാതി പറയുകയും ചെയ്തതോടെയാണ് മന്ത്രവാദി സ്ഥലം കാലിയാക്കിയത്. എന്നാല്‍ തന്റെ ചികിത്സ കൊണ്ടാണ് രോഗി രക്ഷപ്പെട്ടത് എന്നാണ് ഇയാളുടെ വാദം. 

ഇതിന്റെ വിഡിയോ സോഷ്യല്‍മിഡിയയിലൂടെ വിഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. രോഗിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയതിന് ശേഷമായിരുന്നു മന്ത്രവാദ നാടകവുമായി ഇയാള്‍ എത്തിയത്. സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com