''ഞാന്‍ മരിച്ചാല്‍ അവനെ ആരു നോക്കും?''; ഭിന്നശേഷിക്കാരനായ മകനെ കൊന്ന് 88 കാരനായ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വിശ്വനാഥനാണ് മകന്‍ വെങ്കിട്ടരാമനെ കൊലപ്പെടുത്തിയത്
''ഞാന്‍ മരിച്ചാല്‍ അവനെ ആരു നോക്കും?''; ഭിന്നശേഷിക്കാരനായ മകനെ കൊന്ന് 88 കാരനായ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി 88 കാരനായ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തനിക്ക് ശേഷം മകനെ നോക്കാന്‍ ആരും ഉണ്ടാകില്ല എന്ന ആശങ്കയിലാണ് പ്രായമായ അച്ഛന്‍ മകന്റെ ജീവനെടുത്തത്. ചെന്നൈയിലാണ് സംഭവമുണ്ടായത്. റിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വിശ്വനാഥനാണ് മകന്‍ വെങ്കിട്ടരാമനെ കൊലപ്പെടുത്തിയത്. 

അല്‍വാര്‍പേട്ടിലെ സെനോട്ട ഫസ്റ്റ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ 15 വര്‍ഷമായി മകനൊപ്പം താമസിച്ചു വരികയായിരുന്നു വിശ്വനാഥന്‍. ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ സമീപവാസികളാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിച്ചത്. വാതില്‍പൊളിച്ച് വീട്ടില്‍ കയറി പൊലീസ് കണ്ടത് അഴുകിത്തുടങ്ങിയ വെങ്കിട്ടരാമന്റെ മൃതദേഹമാണ്. മൃതശരീരത്തിന് സമീപം തന്നെ അബോധാവസ്ഥയില്‍ വിശ്വനാഥനെയും കണ്ടെത്തി. വിശ്വനാഥനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. 

നിരവധി പ്രശ്‌നങ്ങളുള്ള വ്യക്തിയാണ് വെങ്കിട്ടരാമന്‍. മകന്റെ ഭാവിയെക്കുറിച്ച് വിശ്വനാഥന് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് മകന് അമിത അളവില്‍ ഉറക്ക ഗുളിക നല്‍കുകയും സ്വയം കഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com