കുരങ്ങന്റെ കയ്യില്‍ നിന്ന് താഴെ വീണ കല്ല് തലയില്‍; നാല് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd November 2019 09:07 PM |
Last Updated: 03rd November 2019 09:07 PM | A+A A- |

ലക്‌നൗ: കുരങ്ങന്റെ കയ്യില്‍നിന്ന് വഴുതിയ കല്ല് തലയില്‍ വീണ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ശനിയാഴ്ചയാണ് സംഭവം.
വീടിന്റെ ടെറസ്സിലെത്തിയ കുരങ്ങന്‍ അവിടെ കണ്ട കല്ലെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കുരങ്ങന്റെ കയ്യില്‍ നിന്ന് കല്ല് വഴുതി മാതാപിക്കള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ തലയില്‍ വീഴുകയുമായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.