ഒരു പിഞ്ചു ജീവന്‍കൂടി ആഴത്തില്‍ പൊലിഞ്ഞു; രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലം, അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2019 11:44 AM |
Last Updated: 04th November 2019 11:45 AM | A+A A- |

ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുമ്പേ, വീണ്ടുമൊരു കുഴല്‍ക്കിണര്‍ അപകട മരണംകൂടി. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.
അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കാന്‍ രക്ഷാദൗത്യം ദേശീയ ദുരന്ത നിവാരണ സേന ശ്രമിച്ചിരുന്നു.
#UPDATE Haryana: The 5-year-old girl who had fallen into a 50-feet deep borewell in Hari Singh Pura village of Karnal, has died. https://t.co/KWEgAHAVad
— ANI (@ANI) November 4, 2019
ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.