ഐഫോണ്‍ തട്ടിപ്പറിച്ചു, പിടികൂടാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി: 27കാരന് ദാരുണാന്ത്യം

ഫോണ്‍ തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പിടികൂടാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയ 27കാരന് ദാരുണാന്ത്യം
ഐഫോണ്‍ തട്ടിപ്പറിച്ചു, പിടികൂടാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി: 27കാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ഐഫോണ്‍ തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പിടികൂടാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയ 27കാരന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട്  പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീണാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിന് ഗുരുതര പരിക്കു പറ്റിയത്. 

പശ്ചിമബംഗാളിലെ ഉളുബേരിയ സ്റ്റേഷനില്‍ സാമ്പല്‍പൂര്‍ എക്‌സ്പ്രസില്‍ നിന്നും ചാടിയ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. 27കാരനായ സൗരഭ് ഗോഷാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്. ജംഷഡ്പൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു സൗരഭ് ഗോഷ്. 

ഉളുബേരിയ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍, പുതിയതായി വാങ്ങിയ ഐഫോണില്‍ സംസാരിക്കുകയായിരുന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് ഉടനെ, ട്രെയിനിന്്് അകത്തുണ്ടായിരുന്ന മോഷ്ടാവ് ഐഫോണ്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു. കംപാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തുച്ചാടി രക്ഷപ്പെടാനാണ് മോഷ്ടാവ് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ആദ്യം സ്തംബ്ധനായി നോക്കിനിന്ന സൗരഭ്, ഫോണ്‍ തട്ടിപ്പറിച്ചയാളെ പിടികൂടാന്‍ പിന്നാലെ ഓടാന്‍ തീരുമാനിച്ചു. ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയ സൗരഭ്് പ്ലാറ്റ് ഫോമില്‍ കാലുകുത്തിയതും നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. വീഴുന്നതിനിടെ കല്ലില്‍ തലയടിച്ച സൗരഭ് അബോധാവസ്ഥയിലായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com