നായയെ രക്ഷിക്കാന്‍ ഏഴുമണിക്കൂര്‍ രക്ഷാദൗത്യം, കൂട്ടിയിട്ട റെയിലുകള്‍ നീക്കി മുന്നേറിയ രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി!, ഒന്നിന്റെ സ്ഥാനത്ത് മൂന്ന് (ചിത്രങ്ങള്‍)

റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരുന്ന റെയിലുകളില്‍ കുടുങ്ങിയ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയുമാണ് റെയില്‍വേ അധികൃതര്‍ രക്ഷിച്ചത്
നായയെ രക്ഷിക്കാന്‍ ഏഴുമണിക്കൂര്‍ രക്ഷാദൗത്യം, കൂട്ടിയിട്ട റെയിലുകള്‍ നീക്കി മുന്നേറിയ രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി!, ഒന്നിന്റെ സ്ഥാനത്ത് മൂന്ന് (ചിത്രങ്ങള്‍)

ഭോപ്പാല്‍: ഏഴുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ പെണ്‍പട്ടിയെയും രണ്ട് നവജാത പട്ടികുട്ടികളെയും രക്ഷിച്ചു. റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരുന്ന റെയിലുകളില്‍ കുടുങ്ങിയ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയുമാണ് റെയില്‍വേ അധികൃതര്‍ രക്ഷിച്ചത്.

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഭോപ്പാല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജറുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന റെയിലുകളില്‍ ഒരു നായ കുടുങ്ങികിടക്കുന്നു എന്നതായിരുന്നു  മൃഗസ്‌നേഹികളുടെ സംഘടനയുടെ പേരില്‍ വന്ന സന്ദേശം.തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുകയായിരുന്നു.

13 ഓളം അടുക്കുകളായിട്ടാണ് റെയിലുകള്‍ കൂട്ടിയിട്ടിരുന്നത്. വലിയ ഭാരമുളള ഈ റെയിലുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ചെറിയ അബദ്ധം സംഭവിച്ചാല്‍ പോലും നായയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. വളരെ കരുതലോടെയാണ് ഇവ മാറ്റി നായയെ പുറത്തെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

യന്ത്രങ്ങളുടെ സഹായമില്ലാതെ കൈ കൊണ്ടാണ് റെയിലുകള്‍ ഓരോന്നായി മാറ്റാന്‍ ആദ്യം ശ്രമിച്ചത്.അഞ്ചാറ് പേര്‍ ചേര്‍ന്നാണ് ദൗത്യം ഏറ്റെടുത്തത്. എന്നാല്‍ പട്ടിയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് മനസ്സിലാക്കി ദുരന്തനിവാരണ സേനയുടെ സഹായവും തേടി.  ഹ്രൈഡ്രോളിക് ക്രെയിനിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും സഹായം സമാന്തരമായി ഉപയോഗിച്ചാണ് രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന്് റെയില്‍വേ അധികൃതര്‍ പറയുന്നു.

ഏഴുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് നായയുടെ അരികില്‍ എത്തിയത്. എന്നാല്‍ നായയെ കണ്ട മാത്രയില്‍ തന്നെ തങ്ങള്‍ ഞെട്ടി പോയെന്ന് അധികൃതര്‍ പറയുന്നു. പെണ്‍പട്ടിയുടെ അരികില്‍ രണ്ട് നവജാത പട്ടികുട്ടികളെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പുവരുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com