ഭാര്യയുടെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍, ചിത്രങ്ങള്‍ പങ്കുവെച്ചു, ഭാര്യാസഹോദരിയുടെ നമ്പറിനൊപ്പം 'കോള്‍ മീ'; അറസ്റ്റ് 

ഭാര്യയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയുടെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍, ചിത്രങ്ങള്‍ പങ്കുവെച്ചു, ഭാര്യാസഹോദരിയുടെ നമ്പറിനൊപ്പം 'കോള്‍ മീ'; അറസ്റ്റ് 

മുംബെ: ഭാര്യയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ സഹോദരിയുടെ സെല്‍ഫോണ്‍ നമ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ഭര്‍ത്താവ്, 'കോള്‍ മീ' എന്ന് എഴുതിയ ശേഷമായിരുന്നു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നതെന്നും പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം ഉണ്ടായത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഭാര്യയുടെ ചിത്രങ്ങളും പ്രതി പങ്കുവെച്ചിരുന്നു.

ഗര്‍ഭിണായായ യുവതി പ്രസവവുമായി ബന്ധപ്പെട്ട് സ്വന്തം വീട്ടിലായിരുന്ന സമയത്താണ് ഭര്‍ത്താവിന്റെ സോഷ്യല്‍മീഡിയ ദുരുപയോഗം. സഹോദരിയുടെ ഫോണിലേക്ക് നിരന്തരമായി ഫോണ്‍ കോളുകളും അശ്ലീല മെസേജുകളും വരാന്‍ തുടങ്ങിയതോടെ ആരോ തന്റെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഭാര്യക്ക് മനസിലാകുകയായിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ തന്റെ ഭര്‍ത്താവ് തന്നെയെന്ന് യുവതി മനസിലാക്കിയത്. ഇതോടെ ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com