മ്യാന്മാര്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2019 09:53 AM |
Last Updated: 05th November 2019 09:53 AM | A+A A- |

ന്യൂഡല്‍ഹി : മ്യാന്മാര്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരന്‍ മരിച്ചു. കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു ഗോപാലാണ് മരിച്ചത്. വിനു അടക്കമുള്ള ഇന്ത്യാക്കാരെ അരാക്കന്‍ ആര്‍മി എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോയത്. അരാക്കന്‍ ആര്‍മി തട്ടിക്കൊണ്ടുപോയ 10 ഇന്ത്യാക്കാരില്‍ നാലുപേരെ നേരത്തെ മോചിപ്പിച്ചിരുന്നു.