2000രൂപയ്ക്ക് ബെറ്റ് വച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കി; യുവാവിന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2019 12:27 AM |
Last Updated: 05th November 2019 12:27 AM | A+A A- |

ജോണ്‍പൂര്‍ (ഉത്തര്‍പ്രദേശ്) : സുഹൃത്തുമായി ബെറ്റ് വച്ചതിനെത്തുടര്‍ന്ന് 41 മുട്ട ഒന്നിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവ് ആണ് മരിച്ചത്.
50 മുട്ടകള്‍ കഴിച്ചുതീര്‍ക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും തമ്മിലുള്ള ബെറ്റ്. 2000രൂപയ്ക്കാണ് ഇവര്‍ ബെറ്റ് വച്ചത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടന്‍ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു. 41 മുട്ടകള്‍ കഴിച്ച ഇയാള്‍ 42-ാമത്തെ മുട്ട കൈയ്യിലെടുത്തപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സുഭാഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.