ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തു; അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ചുകേറ്റി, അമ്മയും സഹോദരനുമടക്കം മരിച്ചു

ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തു; അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ചുകേറ്റി, അമ്മയും സഹോദരനുമടക്കം മരിച്ചു

ഫത്തേഹാബാദ്: തന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി മകള്‍ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ചുക്കയറ്റി. ഭാര്യയും മകനും അടങ്ങുന്ന വാഹനമാണ് യുവാവ് കനാലിലേക്ക് ഓടിച്ചത്. സംഭവത്തില്‍ മൂവരും മരിച്ചു.

40കാരനായ നിരഞ്ജന്‍ ദാസ് എന്ന യുവാവും ഭാര്യ നീലം(38) ഇവരുടെ 11 വയസ്സുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് ഫത്തേഹാബാദിലെ റോഞ്ചാവാലിയിലുള്ള കനാലിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം വീണത്.

പഴയ കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ബിസിനസ്സായിരുന്നു നിരഞ്ജന്. തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മൂന്നുപേരുടെയും മൃതദേഹം കനാലില്‍ നിന്ന് പുറത്തെടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com