മണിപ്പൂരിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തങ്ങല്‍ ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ക്കും ഒരു സാധാരണക്കാരനും ഗുരുതരമായി പരിക്കേറ്റു
മണിപ്പൂരിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങല്‍ ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ക്കും ഒരു സാധാരണക്കാരനും ഗുരുതരമായി പരിക്കേറ്റു.

തിരക്കേറിയ ചന്തയില്‍ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനത്തിനു പിന്നില്‍  പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിറ്റി പോലീസ് സ്‌റ്റേഷന് 150 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി എന്‍ ബിരന്‍ സിങ് സന്ദര്‍ശിച്ചു. വളരെ ഹീനമായ പ്രവൃത്തിയാണ് നടന്നതെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com