യുപിയില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറി; ലക്ഷ്യം അയോധ്യയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പാകിസ്ഥാന്‍ ഭീകരവാദികള്‍ ഉത്തര്‍പ്രദേശില്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്
യുപിയില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറി; ലക്ഷ്യം അയോധ്യയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ലക്‌നൗ: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പാകിസ്ഥാന്‍ ഭീകരവാദികള്‍ ഉത്തര്‍പ്രദേശില്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. അയോധ്യയാണ് ഇവരുടെ ലക്ഷ്യമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഈ മാസം പകുതിയോടെ ദിവസങ്ങള്‍ നീണ്ട ചരിത്രപരമായ വാദത്തിന് ഒടുവില്‍ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഏഴു ഭീകരവാദികള്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. എല്ലാവരും പാകിസ്ഥാനില്‍ നിന്നുമുളളവരാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഉത്തര്‍പ്രദേശില്‍ എത്തിയ ഈ ഭീകരവാദികള്‍ അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുന്നതായും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി വരാനിരിക്കേ, ഉത്തര്‍പ്രദേശിലെ ഭീകരവാദികളുടെ സാന്നിധ്യത്തെ ഏറെ ഗൗരവത്തോടെയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com