ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കൾ ആ​ദായ നികുതി വകുപ്പ് കണ്ടുകെട്ടി 

എഐഎഡിഎംകെ മുന്‍  നേതാവ് വികെ ശശികലയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കൾ ആ​ദായ നികുതി വകുപ്പ് കണ്ടുകെട്ടി 

ന്യൂഡല്‍ഹി: എഐഎഡിഎംകെ മുന്‍  നേതാവ് വികെ ശശികലയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 1600 കോടിയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നോട്ട് അസാധുവാക്കിയതിന് ശേഷം വ്യാജപ്പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ഇതില്‍ അധികവും. 1600 കോടിയോളം വരുമിത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു ശശികല. 

ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ അധികാരത്തിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുകയായിരുന്നു. നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com