സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡിന് നിരോധനം; 50 മീറ്റര്‍ ചുറ്റളവില്‍ കോള, ബര്‍ഗര്‍, പിസ, സമൂസ വില്‍പ്പന അനുവദിക്കില്ല

സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുളള ചട്ടങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് രൂപം നല്‍കി
സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡിന് നിരോധനം; 50 മീറ്റര്‍ ചുറ്റളവില്‍ കോള, ബര്‍ഗര്‍, പിസ, സമൂസ വില്‍പ്പന അനുവദിക്കില്ല

ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുളള ചട്ടങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് രൂപം നല്‍കി. ഡിസംബറില്‍ ഇത് പ്രാബല്യത്തില്‍ വരും.

നിലവില്‍ രാജ്യത്ത് സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.

നിരോധനം നിലവില്‍ വരുന്നതോടെ കോള, ചിപ്പ്‌സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയുടെ വില്‍പ്പന സ്‌കൂളുകളില്‍ അനുവദിക്കില്ല. ഇതിന് പുറമേ സ്‌കൂളിന് 50 മീറ്റര്‍ ചുറ്റളവിലും ഇത്തരം ജങ്ക് ഫുഡുകള്‍ വില്‍പ്പന നടത്തുന്നതിനും വിലക്കുണ്ടാകും. കാന്റീന്‍ നടത്തിപ്പുകാര്‍ ജങ്ക് ഫുഡുകളുടെ പരസ്യം  പതിപ്പിക്കരുതെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന 2019ലെ ചട്ടത്തില്‍ പറയുന്നു. കൂടിയ അളവില്‍ കൊഴുപ്പും ഉപ്പും, പഞ്ചസാരയും അടങ്ങിയ ഉല്‍പ്പനങ്ങളും വില്‍ക്കരുതെന്നും ചട്ടത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com