പെണ്‍കുട്ടികളുടെ മേല്‍ 'ആരോഗ്യപരിശോധന'; ശകാരിച്ച അധ്യാപകനെ മാതാപിതാക്കളുമായി ചേര്‍ന്ന് തല്ലിച്ചതച്ച് വിദ്യാര്‍ത്ഥികള്‍ ; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2019 11:59 AM |
Last Updated: 06th November 2019 11:59 AM | A+A A- |
ലക്‌നൗ: പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ ആദര്‍ശ് ജന്‍ത ഇന്റര്‍ കോളജിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളോട് കോളജിലെ ആണ്‍കുട്ടികള്‍ അപമര്യാദയായി പെരുമാറുന്നത് അധ്യാപകന്‍ ചോദ്യം ചെയ്തു. അധ്യാപകന്‍ ശകാരിച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ പോയി രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവന്ന് അധ്യാപകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വടികളും മറ്റും ഉപയോഗിച്ച് അധ്യാപകനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കോളജില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനക്കിടെ, വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ആണ്‍കുട്ടികള്‍ മനഃപൂര്‍വ്വം വീണ് അപമാനിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ചോദ്യം ചെയ്യുകയും ആണ്‍കുട്ടികളെ ശകാരിക്കുകയും ചെയ്ത അധ്യാപകനാണ് ക്രൂരമായ മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് കോളജ് അടിച്ചുതകര്‍ത്തതായും പൊലീസ് പറയുന്നു. പ്രതികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചു.
#WATCH Prayagraj: A teacher was thrashed by a group of male students&their guardians at Balkaranpur's Adarsh Janta Inter College after he scolded the students when they allegedly misbehaved with female students. Prayagraj SP says "FIR registered, they'll be arrested soon." (5.11) pic.twitter.com/lfpqHVVPW2
— ANI UP (@ANINewsUP) November 5, 2019