ഭവനമേഖലയ്ക്ക് പ്രത്യേക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍; മാറ്റിവയ്ക്കുന്നത് പതിനായിരം കോടി, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും

ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മുടങ്ങിക്കിടക്കുന്ന പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പാക്കേജ്
ഭവനമേഖലയ്ക്ക് പ്രത്യേക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍; മാറ്റിവയ്ക്കുന്നത് പതിനായിരം കോടി, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മുടങ്ങിക്കിടക്കുന്ന പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാവശ്യമായ 10,000 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. എല്‍ഐസി, എസ്ബിഐ എന്നിവ വഴി 25,000 കോടി രൂപ സമാഹരിക്കും. 4.58 ലക്ഷം പാര്‍പ്പിട യൂണിറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇപ്പോള്‍ മുടങ്ങി കിടക്കുന്ന 1,600 ഓളം ഭവന പദ്ധതികള്‍ക്ക് പാക്കേജ് സഹായകമാകും. പദ്ധതികള്‍ മുടങ്ങിയതു മൂലം വീടുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇതു ഗുണം ചെയ്യും. താങ്ങാനാവുന്നതും ഇടത്തരവുമായ ഭവന പദ്ധതികള്‍ക്കുള്ള പ്രത്യേക പാക്കേജ് റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു. സിമന്റ്, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളുടെ ആവശ്യകതയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഇടയാക്കും. സാമ്പത്തിക മേഖലയിലാകെ ഒരു പുത്തന്‍ ഉണര്‍വ് ഇതിലൂടെ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com