വിലയിട്ടത് 14 കോടി, 1300 കിലോ തൂക്കം, ഒരു മാസത്തെ ഭക്ഷണത്തിന് ഒന്നരലക്ഷം ചെലവ്; ശ്രദ്ധാകേന്ദ്രമായി 'കൂറ്റന്‍ പോത്ത് '

1300 കിലോ തൂക്കമുളള ഈ പോത്തിന് ആറര വയസ്സാണ് പ്രായം
വിലയിട്ടത് 14 കോടി, 1300 കിലോ തൂക്കം, ഒരു മാസത്തെ ഭക്ഷണത്തിന് ഒന്നരലക്ഷം ചെലവ്; ശ്രദ്ധാകേന്ദ്രമായി 'കൂറ്റന്‍ പോത്ത് '

ജയ്പുര്‍: രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയില്‍ ഒരു കൂറ്റന്‍ പോത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. 1300 കിലോ തൂക്കമുളള ഈ പോത്തിന് ആറര വയസ്സാണ് പ്രായം. മുറ ഇനത്തില്‍പ്പെട്ട ഈ പോത്തിന് 14കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. വര്‍ഷം തോറും നടക്കുന്ന ഈ മേളയില്‍ ഇത് രണ്ടാം തവണയാണ് പോത്തിനെ അവതരിപ്പിക്കുന്നത്. 

പതിനാലു കോടി രൂപ വില പറഞ്ഞിട്ടും ഭീമയെ വില്‍ക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ജോധ്പുര്‍ സ്വദേശിയായ ജവഹര്‍ ലാല്‍ ജാന്‍ഗിഡാണ് ഭീമയുടെ ഉടമ.  ആദ്യദിവസം മുതല്‍ തന്നെ നിരവധിയാളുകളാണ് ഭീമയെ കാണാന്‍ ഓരോദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. 

ഭീമയുടെ ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി പ്രതിമാസം 1.5 ലക്ഷം രൂപയാണ് ചിലവഴിക്കുന്നതെന്ന് ജവഹറും കുടുംബവും പറയുന്നു. ഒരു കിലോ നെയ്യ്, അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്‍, കശുവണ്ടിപ്പരിപ്പും ആല്‍മണ്ടും ഓരോ കിലോ വീതം എന്നിങ്ങനെയാണ് ഭീമയ്ക്ക് ഒരു ദിവസം നല്‍കുന്നതെന്ന് ജവഹറിന്റെ മകന്‍ അരവിന്ദ് വ്യക്തമാക്കുന്നു. 

പുഷ്‌കര്‍ മേളയ്ക്കു വരുന്നതിനു മുമ്പ് ഭീമയ്ക്ക് ഒരു കൂട്ടര്‍ പതിനാലു കോടി രൂപ വില പറഞ്ഞിരുന്നു.എന്നാല്‍ ഞങ്ങള്‍ ഭീമയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല-അരവിന്ദ് കൂട്ടിച്ചേര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com