അയോധ്യയിലേക്ക് നാലായിരം സൈനികര്‍; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th November 2019 04:46 PM |
Last Updated: 07th November 2019 04:46 PM | A+A A- |

അയോധ്യയില്‍ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍/ ചിത്രം: പിടിഐ
ന്യൂഡല്‍ഹി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പത്ത് പാരാ മിലിറ്ററി ഫോഴ്‌സിന്റെ കീഴിലുള്ള 4000സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നീക്കം.
സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
കോടതിവിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന സമ്പൂര്‍ണ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോടും വക്താക്കളോടും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും പാര്‍ട്ടി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കും മോദി നിര്‍ദേശം നല്‍കിയത്.
വംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും. നേരത്തെ അയോധ്യയിലെ തര്‍ക്കഭൂമിയെക്കുറിച്ച് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് എങ്ങനെയെന്ന് 'മാന്‍ കി ബാത്ത് 'റേഡിയോ പ്രോഗ്രാമില്‍, പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു.
ഒരു ഏകീകൃത ശബ്ദത്തിന് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അതെന്നും മോദി അനുസ്മരിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യ കേസ് വിധിയില്‍ അനാവശ്യ പ്രതികരണങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്ന് ആര്‍എസ്എസും വിവിധ മുസ്ലിം സാമുദായിക നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.