കശ്മീരിലെ ട്രെയിന്‍ ഗതാഗതം നവംബര്‍ 11 മുതല്‍ പുനഃസ്ഥാപിക്കും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
കശ്മീരിലെ ട്രെയിന്‍ ഗതാഗതം നവംബര്‍ 11 മുതല്‍ പുനഃസ്ഥാപിക്കും

ശ്രീന​ഗർ: മൂന്ന് മാസത്തോളം നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്കൊടുവില്‍ കശ്മീരിലെ ട്രെയിൻ ​ഗതാ​ഗതം ഈ മാസം 11-ാം തിയതി മുതൽ പുനഃസ്ഥാപിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

തിങ്കളാഴ്ച മുതല്‍ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. സർവീസ് പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി അടുത്ത മൂന്ന് ദിവസം റെയില്‍ പാളങ്ങളില്‍ പരിശോധന നടത്തുകയും 10-ാം തിയതി ട്രയല്‍ റണ്‍ നടത്തുകയും ചെയ്യും.

പ്രത്യേക പദവി നൽകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 377-ാം അനുച്ഛേദം എടുത്തുകള‍ഞ്ഞതിന് പിന്നാലെയാണ് ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിച്ചതും. ഇതിന് പിന്നാലെ വലിയ സുരക്ഷാ നടപടികളാണ് മേഖലയില്‍ നടപ്പിലാക്കിയത്. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com