'ബുള്‍ബുള്‍ ചുഴലിക്കാറ്റ്' തീരത്തേക്ക്; നാളെയും മറ്റന്നാളും വീശിയടിക്കുന്നത് 90 കിലോമീറ്റര്‍ വേഗതയില്‍; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്രം

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
'ബുള്‍ബുള്‍ ചുഴലിക്കാറ്റ്' തീരത്തേക്ക്; നാളെയും മറ്റന്നാളും വീശിയടിക്കുന്നത് 90 കിലോമീറ്റര്‍ വേഗതയില്‍; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്രം


ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ ,പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വേഗതയില്‍ നാളെയും മറ്റന്നാളും കാറ്റ്  വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയ ദുരന്തനിവാരണ സേന സജ്ജമാണ്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com