'രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തു; നിരവധി പേരെ ദ്രോഹിച്ചതല്ലേ, അല്‍പ്പം ആശ്വാസം കിട്ടട്ടെ'- മോദിയെ പരിഹസിച്ച് തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th November 2019 05:05 PM |
Last Updated: 08th November 2019 05:05 PM | A+A A- |

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. വിമര്‍ശനവും ഒപ്പം പരിഹാസവും കലര്‍ന്ന കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം. 50 ദിവസം തരൂ, തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിച്ചോളൂവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുള്ള പത്രവാര്‍ത്തയടക്കമാണ് തരൂരിന്റെ ട്വീറ്റ്.
നോട്ട് നിരോധനമെന്ന ദുരന്തവുമായി ബന്ധപ്പെട്ട് രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടെയെന്ന് തരൂര്‍ ചോദിക്കുന്നു. നിരവധി പേരോട് ചെയ്ത ദ്രോഹത്തിന് അല്‍പ്പം ആശ്വാസമെങ്കിലും കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.
''ജനാധിപത്യം ഒരിക്കളും ആളുകളെ ജീവനോടെ കത്തിക്കുകയില്ല. നോട്ട് നിരോധനമെന്ന ദുരന്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തോട് ഒരുക്ഷമാപണമെങ്കിലും നടത്തിക്കൂടെ. നിരവധി പേരോട് ചെയ്ത ദ്രോഹത്തിന് അത് അല്‍പ്പം ആശ്വാസം പകരും. വര്‍ഷങ്ങളായി അത്തരമൊരു ക്ഷമാപണം ബ്രിട്ടീഷുകാരും പറയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍''- തരൂര്‍ വ്യക്തമാക്കി.
No, @PMOIndia, democracies don’t (& shouldn’t) burn people alive. But a simple apology for the #DeMonetisationDisaster would go a long way. It’s what I’ve been seeking from the British for years — a simple “sorry” to atone for the damage done to so many. pic.twitter.com/UhbFqEX4uw
— Shashi Tharoor (@ShashiTharoor) November 8, 2019