ദയവുചെയ്ത് ഇതൊന്നു നിര്‍ത്തൂ; കൈകൂപ്പി പൊലീസ് ഉദ്യോഗസ്ഥ; വകവയ്ക്കാതെ അഭിഭാഷകര്‍ (വിഡിയോ)

ദയവുചെയ്ത് ഇതൊന്നു നിര്‍ത്തൂ; കൈകൂപ്പി പൊലീസ് ഉദ്യോഗസ്ഥ; വകവയ്ക്കാതെ അഭിഭാഷകര്‍ (വിഡിയോ)
ദയവുചെയ്ത് ഇതൊന്നു നിര്‍ത്തൂ; കൈകൂപ്പി പൊലീസ് ഉദ്യോഗസ്ഥ; വകവയ്ക്കാതെ അഭിഭാഷകര്‍ (വിഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുന്ന വനിതാ ഉദ്യോഗസ്ഥയെ വകവയ്ക്കാതെ അഭിഭാഷകര്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അക്രമം വ്യാപിക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തതിനിടയില്‍ കൂട്ടത്തോടെയെത്തുന്ന അഭിഭാഷകരോട് നോര്‍ത്ത് ഡിസിപി മോനിക്ക ഭരദ്വാജ് കൈകൂപ്പി അഭ്യര്‍ഥിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍ അതു വകവയ്ക്കാതെ അഭിഭാഷകര്‍ മുന്നോട്ടുനീങ്ങുന്നതും ദൃശ്യങ്ങള്‍ കാണാം. മോണിക്ക ഭരദ്വാജിനെ അഭിഭാഷകര്‍ പിന്തുടര്‍ന്ന് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സ്‌പെഷല്‍ കമ്മിഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയില്‍ നിന്നും ഇവരെ മാറ്റി. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പൊലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തെത്തി.

അഭിഭാഷകര്‍ പൊലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com