ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്?

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്
ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്?

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ട്

അതേസമയം സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ശിവസേന രംഗത്തെത്തി. എന്‍സിപി മേധാവി ശരത് പവാറിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എംഎല്‍എമാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

രാജിക്ക് പിന്നാലെ കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിക്ക് നല്‍കിയ പിന്തുണയ്ക്ക് പാര്‍്ട്ടി നേതൃത്വത്തിനും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഫഡ്‌നാവിസ് നന്ദി അറിയിച്ചു.ഘടകക്ഷിയായ ശിവസേനയ്ക്കും ഫഡ്‌നാവിസ് നന്ദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com