മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍; തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th November 2019 08:02 PM |
Last Updated: 09th November 2019 08:02 PM | A+A A- |

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ഭഗത് സിങ് കൊഷിയാരി ക്ഷണിച്ചു. ബിജെപി- ശിവസേന തര്‍ക്കം നിലനില്‍ക്കെയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണം.
നേരത്തെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റു മന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ശിവസേന ഇപ്പോഴും രംഗത്തുണ്ട്. എന്‍സിപി മേധാവി ശരത് പവാറിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.