നാമൊന്നാണ്...; ട്വിറ്ററില്‍ തരംഗമായി ഹിന്ദു-മുസ്‌ലിം ഭായ് ഭായ് കാമ്പയിന്‍

സുപ്രീം കോടതി അയോധ്യ വിധി പ്രസ്താവിക്കുമ്പോള്‍ രാജ്യം അങ്ങേയറ്റം ആകാംക്ഷയിലും കനത്ത സുരക്ഷിയിലുമാണ്
നാമൊന്നാണ്...; ട്വിറ്ററില്‍ തരംഗമായി ഹിന്ദു-മുസ്‌ലിം ഭായ് ഭായ് കാമ്പയിന്‍


സുപ്രീം കോടതി അയോധ്യ വിധി പ്രസ്താവിക്കുമ്പോള്‍ രാജ്യം അങ്ങേയറ്റം ആകാംക്ഷയിലും കനത്ത സുരക്ഷിയിലുമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും മതസ്പര്‍ദയും വളര്‍ത്താനുള്ള നീക്കങ്ങളെ തടയാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റായിരിക്കുന്നത് 'ഹിന്ദു-മുസ്‌ലിം ഭായ് ഭായ്' എന്നൊരു ഹാഷ്ടാഗാണ്.

22,000ല്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ട്ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മതസൗഹാര്‍ദത്തെക്കുറിച്ചും ഇന്ത്യയുടെ മതേതരത്വത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ട്വീറ്റുകളാണ് ഇതില്‍ നിറയുന്നത്. സ്‌നേഹമാണ് ഏറ്റവും വലുതെന്നും സംയമനം പാലിക്കണമെന്നും ഈ ഹാഷ്ടാഗിന് കീഴില്‍ ആളുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് ഇതില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബാബാരി മസ്ജിദ് പൊളിച്ചതിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് സുപ്രീംകോടതി വിധി പറയുന്നത്. അതിവൈകാരികമായി ഇരുവിഭാഗങ്ങളും വിധിയെ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് രാജ്യത്ത് കടുത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com