ഭാര്യയുടെ 'സെക്‌സ് ടോയി' ശേഖരം റെയ്ഡില്‍ പിടിച്ചു; ഭര്‍ത്താവ് ജീവനൊടുക്കി

ആന്ധ്രാപ്രദേശ് വിജയ്‌വാഡയിലെ ഒങ്കോള സ്വദേശിയാണ് ഭാര്യയുടെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് വിധേയനായത്
ഭാര്യയുടെ 'സെക്‌സ് ടോയി' ശേഖരം റെയ്ഡില്‍ പിടിച്ചു; ഭര്‍ത്താവ് ജീവനൊടുക്കി

വിജയ്‌വാഡ: പുരുഷ വേഷം ധരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മനംനൊന്ത് ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശ് വിജയ്‌വാഡയിലെ ഒങ്കോള സ്വദേശിയാണ് ഭാര്യയുടെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് വിധേയനായത്. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു ബാഗ് നിറയെ സെക്‌സ് ടോയിസ് കണ്ടെത്തി.

47കാരനാണ് വെളളിയാഴ്ച മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. വീട്ടില്‍ റെയ്ഡ് നടത്തി സെക്‌സ് ടോയി അടങ്ങിയ ബാഗ് കണ്ടെത്തി ഉടനെ ഭര്‍ത്താവ് വീടിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുകയും തുടര്‍ന്ന് ചാടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോസ്‌കോ നിയമപ്രകാരം ഭാര്യയെ അറസ്റ്റ് ചെയ്തു. 

തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന 17കാരിയുടെ പരാതിയാണ് കേസിന്റെ ചുരുളഴിച്ചത്. കൃഷ്ണ കിഷോര്‍ റെഡ്ഡി എന്ന ആളാണ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതിയുടെ ഉളളടക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുരുഷ വേഷം കെട്ടിയ സ്ത്രീയാണ് കൃഷ്ണ കിഷോര്‍ റെഡ്ഡി എന്ന് തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  32 കാരി വശീകരിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com