ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; കയ്യോടെ പിടികൂടി യുവതി

വാഷ്റൂമിനുള്ളിൽ എങ്ങനൊണ് ക്യാമറ ഘടിപ്പിച്ചിരുന്നതെന്ന് പല ഘട്ടങ്ങളായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യുവതി വിശദീകരിക്കുന്നുണ്ട്
ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; കയ്യോടെ പിടികൂടി യുവതി

മുംബൈ: ഹോട്ടലിനുള്ളിലെ ടോയ്‍ലറ്റില്‍ വെച്ച ക്യാമറ കയ്യോടെ പിടികൂടി യുവതി. പൂനെയിലാണ് സംഭവം. വാഷ്റൂമിനുള്ളിൽ എങ്ങനൊണ് ക്യാമറ ഘടിപ്പിച്ചിരുന്നതെന്ന് പല ഘട്ടങ്ങളായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യുവതി വിശദീകരിക്കുന്നുണ്ട്. 

കഫേ ബി ഹൈവ് എന്ന കഫേയിലാണ് സംഭവം നടന്നത്. സംഭവം ഹോട്ടൽ മാനേജ്മെന്റിനെ ഉടൻ അറിയിച്ചു. തന്നോട് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ട് 10 മിനിറ്റിനകം ക്യാമറ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. സംഭവം വിശദീകരിച്ചുകൊണ്ടുള്ള ട്വീറ്റും വൈറലായിരുന്നു. 

എന്നാൽ കഫേ അധികൃതർ ട്വിറ്റർ ഹാൻഡിൽ ഉടമക്ക് പണം വാഗ്ദാനം ചെയ്യുകയാണുണ്ടായത്. സൊമാറ്റോയിൽ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിവ്യൂ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗികമായി പരാതിപ്പെട്ടാൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com