'നമ്മുടെ സിദ്ദു എവിടെ?'; കര്‍താര്‍പൂരില്‍ ഇമ്രാന്‍ ഖാന്റെ അന്വേഷണം, വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2019 04:42 PM |
Last Updated: 10th November 2019 04:42 PM | A+A A- |

കര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്ഥാന്റെ ഭാഗത്തുള്ള ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇന്ത്യന്‍ സംഘത്തില്‍ പ്രധാനിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നത് സിദ്ദുവായിരുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതും ആലിംഗനം ചെയ്യുന്നതുമായ വീഡിയോകള്‍ വൈറലായിരുന്നു. ഇപ്പോള്‍ സിദ്ദുവിനെ കാണാതെ പാക് പ്രധാനമന്ത്രി അദ്ദേഹത്തെ അന്വേഷിക്കുന്ന മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഇന്ത്യന്‍ സംഘത്തിന് പോകാന്‍ തയ്യാറാക്കിയ ഷട്ടില്‍ സര്‍വീസിലാണ് സിദ്ദുവും കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെത്തിയത്. 'നമ്മുടെ സിദ്ദു എവിടെ'യെന്ന് പാക് പ്രധാനമന്ത്രി അന്വേഷിക്കുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹം വന്നോയെന്ന് ഇമ്രാന്‍ ഖാന്‍ അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം.
Moments before the Indian official jatha arrived for pilgrimage through #KartarpurCorridor...
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) November 9, 2019
An entire conversation by Pak PM @ImranKhanPTI on "Hamara Sidhu"
Watch.@IndiaToday @MEAIndia @ForeignOfficePk @IndiainPakistan @Ajaybis @DrSJaishankar @capt_amarinder @sherryontopp pic.twitter.com/V1rwYbDVit