ബിജെപി എംപി സഞ്ചരിച്ച വാഹനം തലകീഴായ് മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ഭിംഗോഡ് പന്തിനടത്തുവെച്ചായിരുന്നു അപകടം
ബിജെപി എംപി സഞ്ചരിച്ച വാഹനം തലകീഴായ് മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ഡറാഡൂണ്‍: ബിജെപി എംപി തിരാത് സിങ് റാവത്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭിംഗോഡ് പന്തിനടത്തുവെച്ചായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഖാര്‍വാളിലെ എംപിയാണ് തിരാത് സിങ് റാവത്ത്.

അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ പരുക്കുകള്‍ സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു . ഹരിദ്വാറിലെ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com