ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശം; മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും: സഞ്ജയ് നിരുപം

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം
ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശം; മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും: സഞ്ജയ് നിരുപം

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. 'കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും എന്നത് ഭാവന മാത്രമാണ്. ഭാവന യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ശിവസേനയെ കൂടെക്കൂട്ടാതെ സാധിക്കില്ല. പക്ഷേ ശിവസേനയുടെ പിന്തുണ സ്വീകരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നാശമായിരിക്കും'- അദ്ദേഹം പറഞ്ഞു.

'ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അത് കോണ്‍ഗ്രസിന് പരിമിത കാലത്തേക്കുള്ള നേട്ടം മാത്രമേ തരുള്ളു. സേനയുമായി സഖ്യമുണ്ടാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും. മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം വരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഭയപ്പെടേണ്ടതില്ല. അതിനെപ്പറ്റി ഭയക്കേണ്ടത് ബിജെപിയും ശിവസേനയുമാണ്. ചാക്കിട്ടു പിടുത്തത്തില്‍ നിന്ന് നമ്മുടെ എംഎല്‍എമാരെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത'്.-അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയ്പൂരില്‍ ചര്‍ച്ച നടത്തി. 'ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് ജനങ്ങള്‍ തീരുമാനിച്ചത്. അതുതന്നെയാണ് ഞങ്ങളുടെയും തീരുമാനും.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നവെന്ന വാര്‍ത്തകള്‍ തെറ്റാണ്'- അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യാനുള്ള ബിജെപി കോര്‍ കമ്മിറ്റി മീറ്റിങിന്റെ രണ്ടാംഘട്ടം തുടരുകയാണ്. ശിവസേനയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് ബിജെപി. ദേവേന്ദ്ര ഫഡ്‌നാവിസുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സൗത്ത് മുംബയിലുള്ള വസതിയിലാണ് യോഗം നടക്കുന്നത്.

കര്‍ണാടകയിലും ഗോവയിലും ചെയ്തതുപോലെ കുതിരക്കച്ചവടം നടത്താന്‍ ബിജെപിക്ക് മഹാരാഷ്ട്രയില്‍ നടത്താന്‍ സാധിക്കില്ലെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com