ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവ് തല്‍ക്ഷണം മരിച്ചു

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവ് തല്‍ക്ഷണം മരിച്ചു

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഒഡീഷയിലെ പാരദ്വീപിലാണ് സംഭവം. ഗുണ പ്രധാന്‍ (22) എന്ന യുവവാണ് മരിച്ചത്. കിടന്നുറങ്ങുന്നതിന്റെ അടുത്ത് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച യുവാവാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം കൂടെ ജോലി ചെയ്യുന്ന മറ്റ് മൂന്ന് പേരും കിടന്നുറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നതെന്ന്  വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു

റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലിക്കായാണ് യുവാവ് പാരദ്വീപില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com