നെഞ്ചുവേദന, ഡി കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 12th November 2019 08:11 AM |
Last Updated: 12th November 2019 08:11 AM | A+A A- |
ബംഗളൂരു: കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസമ്മർദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നു നവംബർ ഒന്നിനും ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിഹാർ ജയിലിൽനിന്നു കഴിഞ്ഞ മാസം 23ന് മോചിതനായ ശിവകുമാർ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയെന്നാണ് റിപ്പോർട്ടുകൾ.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്. ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 23നാണ് ശിവകുമാർ തിഹാർ ജയിലിൽനിന്നു മോചിതനായത്.