പൊതുമരാമത്ത് മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി മുന്‍സിപ്പല്‍ കമ്മീഷണര്‍; വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th November 2019 11:32 PM |
Last Updated: 12th November 2019 11:32 PM | A+A A- |

ഭോപ്പാല്‍: പൊതുവേദിയില്‍ കമല്‍നാഥ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മയുടെ കാല്‍തൊട്ട് വണങ്ങി ദേവാസ് മുന്‍സിപ്പല്‍ കമ്മീഷണര്‍. മന്ത്രി ഗുരുപുരാബ് ചടങ്ങിനെത്തിയപ്പോഴായിരുന്നു കമ്മീഷണര്‍ കാല്‍തൊട്ട് വണങ്ങിയത്. ഇതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മന്ത്രിയുടെ നടപടിക്കെതിരെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.
പൊതുമരാമത്ത് മന്ത്രി ചടങ്ങിലേക്കെത്തുമ്പോള്‍ തന്നെ നിരവധി പേര്‍ മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങുന്നത് വീഡിയോയില്‍ കാണാം. ആളുകള്‍ മന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങുന്നത് തടയാന്‍ മന്ത്രി തയ്യാറാവുന്നില്ല. ഉദ്യോഗസ്ഥര്‍ നേതാക്കളുടെ കാല്‍ക്കീഴിലാണെന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.
#WATCH Madhya Pradesh: Dewas Municipal Corporation Commissioner, Sanjana Jain touched the feet of state Minister Sajjan Singh Verma while he was visiting a gurdwara in Dewas, on the occasion of Gurupurab, earlier today. pic.twitter.com/40ahf3Sfin
— ANI (@ANI) November 12, 2019