ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; ദുരൂഹത, (ചിത്രങ്ങള്‍)

രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളില്‍ ഒന്നായ സാമ്പാര്‍ തടാകത്തിന്റെ തീരത്താണ് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ജയ്പൂര്‍:  രാജസ്ഥാനില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളില്‍ ഒന്നായ സാമ്പാര്‍ തടാകത്തിന്റെ തീരത്താണ് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്. ഇവ ചാകാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഏകദേശം 10 ജീവിവര്‍ഗങ്ങളില്‍ നിന്നായി ആയിരത്തോളം ദേശാടന പക്ഷികള്‍ ചത്തത് ശാസ്ത്രലോകത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ഒരാഴ്ചയ്ക്കുളളില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ദേശാടന പക്ഷികള്‍ ചത്തൊടുങ്ങിയത്. ചത്തൊടുങ്ങിയ പക്ഷികളുടെ എണ്ണം 5000 ആകാമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ആലിപ്പഴം വീഴ്ചയാകാം ഇവയുടെ കൂട്ടത്തോടെയുളള നാശത്തിന് കാരണമെന്ന വാദം ഉയരുന്നുണ്ട്. വെളളത്തില്‍ വിഷാംശം കലര്‍ന്നതാണോ, അല്ലെങ്കില്‍ ബാക്ടീരിയ കാരണമുളള അണുബാധയാണോ എന്നിങ്ങനെ വ്യത്യസ്ത സംശയങ്ങളും പരിശോധിക്കുന്നുണ്ട്.

മഞ്ഞുകാലത്ത് സാമ്പാര്‍ തടാകം ലക്ഷ്യമാക്കി ദേശാടനപ്പക്ഷികള്‍ വരുന്നത് പതിവാണ്. 700ഓളം പക്ഷികളെ കുഴിച്ചുമൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com