ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയോട് കുഞ്ഞിനെ വില്‍ക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്; അസാധാരണം, അന്വേഷണം

ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് നവജാതശിശുവിനെ വില്‍ക്കാന്‍ ഉത്തരവിട്ട് പഞ്ചായത്തിന്റെ അസാധാരണ നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് നവജാതശിശുവിനെ വില്‍ക്കാന്‍ ഉത്തരവിട്ട് പഞ്ചായത്തിന്റെ അസാധാരണ നടപടി. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം പണ്ഡിതനും ഇലക്ട്രീഷനും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ മുസഫര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജനുവരിയിലാണ് പതിനഞ്ചുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പൊലീസിനെയും പഞ്ചായത്തിനെയും സമീപിക്കുകയായിരുന്നു.സംഭവത്തില്‍ ജൂലൈയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്‌കോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ പിതൃത്വം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ലോക്കല്‍ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ പതിനഞ്ചുകാരിയോട് പഞ്ചായത്ത് നിര്‍ദേശിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എസ്പി ജയന്ത് കാന്ത്് പറഞ്ഞു.പഞ്ചായത്തിന് എതിരെയുളള ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും എസ്പി പറയുന്നു.

മുസ്ലീം പണ്ഡിതന്‍ ഭക്ഷണം നല്‍കിയിരുന്നത് പ്രദേശവാസികള്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരത്തില്‍ ഭക്ഷണവുമായി വന്ന പെണ്‍കുട്ടിയെ മയക്കി കിടത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇതിന്റെ വീഡിയോ പകര്‍ത്തിയ പ്രതി, ഇതുകാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com