വി​വാ​ഹ​വേ​ദി​യി​ൽ തോക്കേന്തി നവദമ്പതികൾ; നാ​ഗാ വി​മ​ത ​നേ​താവിന്റെ മകന്റെ വിവാഹചിത്രങ്ങൾ വൈറൽ 

എ​കെ 56, എം16 എന്നീ തോ​ക്കു​ക​ളാ​ണ് ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്
വി​വാ​ഹ​വേ​ദി​യി​ൽ തോക്കേന്തി നവദമ്പതികൾ; നാ​ഗാ വി​മ​ത ​നേ​താവിന്റെ മകന്റെ വിവാഹചിത്രങ്ങൾ വൈറൽ 

ദി​മാ​പു​ർ: വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യി ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത് നവദമ്പതികൾ. നാ​ഗാ​ലാ​ൻ​ഡ് വി​മ​ത​നേ​താവ് ബൊ​ഹോ​തോ കി​ബ​യു​ടെ മ​ക​നും വ​ധു​വുമാണ് അതിഥികൾ നോക്കിനിൽക്കെ തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. 

എ​കെ 56, എം16 എന്നീ തോ​ക്കു​ക​ളാ​ണ് ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പൂ​രി​ൽ ശ​നി​യാ​ഴ്ചയായിരുന്നു ഇവരുടെ വിവാഹം. കൊ​മേ​ഴ്സ്യ​ൽ ഹ​ബിൽ നടന്ന വിവാഹചടങ്ങുകളിൽ ഇരുകൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേർ പങ്കെടുത്തു. ​

നാ​ഷ​ണ​ൽ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍​സി​ൽ ഓ​ഫ് നാ​ഗാ​ലാ​ൻ​ഡ് യൂ​ണി​ഫി​ക്കേ​ഷ​ന്റെ (എ​ൻ​എ​സ് സി ​എ​ൻ-​യു)​ 'ആ​ഭ്യ​ന്ത​ര മ​ന്ത്രി' ​യാ​ണു ബൊ​ഹോ​തോ കി​ബ. മുമ്പ്  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കർക്ക് നേരെ വധഭീഷണി മുഴക്കിയും കി​ബ വാർത്തകളിൽ നിറഞ്ഞിരുന്നു. സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്കു ചാ​ർ​ത്തി ന​ൽ​കി​യി​ട്ടു​ള്ള പ​ദ​വി​ക​ൾ 'സ്വ​യം പ്ര​ഖ്യാ​പി​തം' എ​ന്നു വി​ശേ​ഷി​പ്പി​ച്ചതിനായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com