വെളുത്ത നീളന്‍ കുപ്പായം...മുട്ടോളം നീളന്‍ മുടി... ; നഗരത്തെ വിറപ്പിച്ച 'പ്രേതങ്ങളെ' പൊക്കി പൊലീസ് (വീഡിയോ) 

അന്വേഷണത്തില്‍ നഗരത്തെ ഭയപ്പെടുത്തിയ ഏഴ് 'പ്രേതങ്ങളും' പൊലീസിന്റെ വലയില്‍ കുടുങ്ങി
വെളുത്ത നീളന്‍ കുപ്പായം...മുട്ടോളം നീളന്‍ മുടി... ; നഗരത്തെ വിറപ്പിച്ച 'പ്രേതങ്ങളെ' പൊക്കി പൊലീസ് (വീഡിയോ) 

ബംഗലൂരു : ബംഗലൂരു നഗരവീഥികളെ രാത്രികാലങ്ങളില്‍ വിറപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെളുത്ത നീളന്‍ കുപ്പായം ധരിച്ച്, മുട്ടോളം ഉള്ള നീളന്‍ മുടിയുമായി അസമയത്ത് നഗരത്തെ വിറപ്പിച്ച പ്രേതങ്ങള്‍ നാട്ടുകാര്‍ക്കും പൊലീസിനും ഏറെനാളായി തലവേദനയായിരുന്നു. തൊട്ടുമുന്നില്‍ ആ ഭീകര രൂപങ്ങള്‍ അലറി വിളിച്ച് ചാടി വീണതോടെ, ഭയന്നുവിറച്ച് നിയന്ത്രണം വിട്ട് നിരവധി അപകടങ്ങളും തുടര്‍ക്കഥയായി.

പ്രേതത്തെ  കണ്ടുഭയന്ന  ഒരു ഓട്ടോ ഡ്രൈവര്‍ യശ്വന്ത്പുര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് പ്രേതങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കച്ചകെട്ടിയിറങ്ങിയത്. തുടര്‍ന്ന് പ്രദേശത്തെ നിരീക്ഷണ ക്യാമറകളെല്ലാം വിശദമായി പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നഗരത്തെ ഭയപ്പെടുത്തിയ ഏഴ് 'പ്രേതങ്ങളും' പൊലീസിന്റെ വലയില്‍ കുടുങ്ങി.

പൊലീസ് പിടിയിലായ 'പ്രേതങ്ങള്‍'
പൊലീസ് പിടിയിലായ 'പ്രേതങ്ങള്‍'

കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ആ ഏഴു പ്രേതങ്ങളുമെന്ന് പൊലീസ് അറിയിച്ചു. ഷാന്‍ മിലി,നിവേദ്,സജില്‍ മുഹമ്മദ്, മുഹമ്മദ് അക്യൂബ് സാഖിബ് സെയ്യിദ് നബീല്‍, യൂസഫ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രേതങ്ങളുടെ വേഷം കെട്ടി ഭയപ്പെടുത്തിയത് തമാശയ്ക്ക് ചെയ്തതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞത്.

ഇനി ആവര്‍ത്തിക്കില്ലെന്നും ഏഴ് പ്രേതങ്ങളും പൊലീസിന് ഉറപ്പും നല്‍കി. ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 341,504,34 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com