ഹൈദരാബാദ്: സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കനാലിലേക്ക് വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മി എന്ന ബിടെക് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലാണ് സംഭവം.
ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് കനാല്‍ ബണ്ടില്‍ ചിത്രമെടുക്കാന്‍ ഇവര്‍ ഇറങ്ങി. സെല്‍ഫി എടുക്കുന്നതിനിടെ ആദിലക്ഷ്മിയും മുകേഷ് എന്ന സുഹൃത്തും കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാല്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്. ആശുപത്രയിലേക്ക് കൊണ്ടുപോകും വഴി ആദിലക്ഷ്മി മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ