ഹൈദരാബാദില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച സംഭവം; സിസിടിവി ദൃശ്യം ഞെട്ടിക്കുന്നത്, ഒഴിവായത് വലിയ ദുരന്തം

വലിയ ദുരന്തം ഒഴിവായി പോയത് തലനാരിഴയ്ക്കാണെന്ന് സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം
ഹൈദരാബാദില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച സംഭവം; സിസിടിവി ദൃശ്യം ഞെട്ടിക്കുന്നത്, ഒഴിവായത് വലിയ ദുരന്തം

ഹൈദരാബാദ്: തിങ്കളാഴ്ച ഹൈദരാബാദിലെ കചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായ സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് അപകടത്തിന്റെ തീവ്രത വ്യക്തമാക്കി ഇപ്പോള്‍ പുറത്തു വരുന്നത്. 

വലിയ ദുരന്തം ഒഴിവായി പോയത് തലനാരിഴയ്ക്കാണെന്ന് സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ട്രെയ്‌നുകളില്‍ ഒന്നില്‍ നിന്ന് ലോക്കോ പൈലറ്റിനെ പുറത്തെടുക്കാന്‍ വലിയ ശ്രമം തന്നെ വേണ്ടിവന്നിരുന്നു. 9 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ലോക്കോ പൈലറ്റ് ശേഖറിനെ ട്രെയ്‌നിന് ഉള്ളില്‍ നിന്നും രക്ഷിക്കാനായത്. 

ഫലക്‌നുമയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയ്ന്‍ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്ലാറ്റ്‌ഫോം രണ്ടിലേക്ക് എത്താന്‍ ലോക്കല്‍ ട്രെയ്‌നിന് സിഗ്നല്‍ നല്‍കിയിരുന്നു. എന്നാല്‍ ആ സമയം തന്നെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് രണ്ടാം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com