​ഗവർണർക്കെതിരെ ശിവസേനയുടെ ഹർജി; അടിയന്തര സ്വഭാവത്തോടെ നാളെ പരി​ഗണിക്കും

മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരി​ഗണിക്കും
​ഗവർണർക്കെതിരെ ശിവസേനയുടെ ഹർജി; അടിയന്തര സ്വഭാവത്തോടെ നാളെ പരി​ഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരി​ഗണിക്കും. അടിയന്തര സ്വഭാവത്തോടെ ഈ ഹര്‍ജി പരിഗണിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പിന്തുണ ഉറപ്പു വരുത്താന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി മതിയായ സമയം നല്‍കിയില്ലെന്നാണ് ശിവസേന ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഹര്‍ജി ബുധനാഴ്ച അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി രജിസ്ട്രി പറഞ്ഞതായി ശിവസേനയുടെ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. രാഷ്ട്രപതി ഭരണത്തിനെതിരായ രണ്ടാമത്തെ ഹര്‍ജി എപ്പോള്‍ സമര്‍പ്പിക്കണമെന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആര്‍ക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇന്ന് വൈകീട്ട് രാഷ്ട്രപതി ഇതുസംബന്ധിച്ച ശുപാര്‍ശയിൽ ഒപ്പിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com