ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നേരത്തെ തീരുമാനിച്ചു; ശിവസേനയ്ക്ക് ജനങ്ങളുടെ പിന്തുണ കിട്ടില്ല:  അമിത് ഷാ

തെരഞ്ഞടുപ്പിന് ശേഷം ഘടകക്ഷികള്‍ പുതിയ വ്യവസ്ഥകളുമായി മുന്നോട്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന്‌ അമിത് ഷാ
ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നേരത്തെ തീരുമാനിച്ചു; ശിവസേനയ്ക്ക് ജനങ്ങളുടെ പിന്തുണ കിട്ടില്ല:  അമിത് ഷാ


മുംബൈ: അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് തെരഞ്ഞടുപ്പിന് മുന്‍പ് ധാരണയുണ്ടായിരുന്നതായുള്ള ശിവസേനയുടെ അവകാശവാദത്തെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞടുപ്പിന് ശേഷം ഘടകക്ഷികള്‍ പുതിയ വ്യവസ്ഥകളുമായി മുന്നോട്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന്‌ അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി പദം പങ്കുവെക്കാനാകില്ലെന്ന് നേരത്തെ തന്നെ വ്യ്ക്തമാക്കിയതാണെന്നും ഷാ പറഞ്ഞു,

ശിവസേന - ബിജെപി സഖ്യം വിജയിച്ചാല്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഞാനും മോദിയും പല തവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആരും അന്ന് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ സഖ്യത്തിന് അധികാരത്തിലേറാനുള്ള ഭൂരിപക്ഷമുള്ളപ്പോള്‍ പുതിയ വ്യവസ്ഥകളുമായി എത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അമിത്  ഷാ പറഞ്ഞു.

ശിവസേന സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ അണിയറയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് പുറത്തുപറയേണ്ടതില്ല. അതാണ് ബിജെപിയുടെ പാരമ്പര്യം. പ്രക്ഷോഭം നടത്തി ജനങ്ങളിലൂടെ സഹതാപം ഉണ്ടാക്കാനാണ് ശിവസേന ആഗ്രഹിക്കുന്നത്. എന്നാല്‍ അത് പൊതുജനം ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാവര്‍ക്കും ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ട്. ഇടക്കാല തെരഞ്ഞടുപ്പിനോട് യോജിപ്പില്ലെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com