ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു, തളളി നിലത്തിട്ടു; സ്ത്രീയുടെ മാല കവര്‍ന്നു ( വീഡിയോ)

മാല കവരാനുളള ശ്രമം ചെറുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ തളളി താഴെയിടുന്നതും ദൃശ്യങ്ങളില്‍ കാണാം
ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു, തളളി നിലത്തിട്ടു; സ്ത്രീയുടെ മാല കവര്‍ന്നു ( വീഡിയോ)

മധുര: ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ ആക്രമിച്ച് കഴുത്തിലെ മാല കവരുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് മധുരയിലെ തിരുനഗറിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രി റോഡിലൂടെ നടന്നുവരികയാണ് സ്ത്രീ. ഈ സമയം എതിര്‍വശത്ത് നിന്ന് വരുന്ന ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ കണ്ട് വാഹനം നിര്‍ത്തുന്നു. എന്തോകാര്യം ചോദിക്കാനെന്ന വ്യാജേന ബൈക്ക് യാത്രക്കാരന്‍ സ്ത്രീയുടെ അരികിലേക്ക് വരുന്നു. അതിന് ശേഷം സ്ത്രീയുടെ കഴുത്തില്‍ കിടക്കുന്ന മാല കവരാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

മാല കവരാനുളള ശ്രമം ചെറുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ തളളി താഴെയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നിലത്തുവീണ സ്ത്രീയുടെ കഴുത്തിലെ മാല കവര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ വണ്ടി ഓടിച്ച് വേഗത്തില്‍ കടന്നുകളയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com