രാജസ്ഥാനില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; പൊലീസ് നോക്കുകുത്തി; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ബിജെപി

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ കല്ലേറ്
രാജസ്ഥാനില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; പൊലീസ് നോക്കുകുത്തി; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ബിജെപി

ജയ്പൂര്‍: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ കല്ലേറ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി എംഎല്‍എ ഹനുമാന്‍ ബെനിവാളിനൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

സംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച എംപി  ബെനിവാളിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നും ബി.ജെ.പി പറഞ്ഞു.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല, എന്നാല്‍ മന്ത്രിയുടെ വാഹനത്തിന്റെ വിന്‍ഡോ പാനുകളും പൊലീസ് ജീപ്പും കേടായതായി പൊലീസ് പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി  ആരോപിച്ചു.

അക്രമ സാധ്യത മുന്നില്‍ കണ്ട് പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ ചിലര്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും ഇരു നേതാക്കളും ചടങ്ങില്‍ പങ്കെടുത്തതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ബാര്‍മറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബെനിവാള്‍ കോണ്‍ഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
സംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിയുടെ നിയമസഭാ മണ്ഡലമാണ് ബെയ്റ്റൂ. ഇവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎല്‍എ ഹനുമാന്‍ ബെനിവാലിനെ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് ബെനിവാല്‍ ഉന്നയിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com