ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു

ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലതാ മങ്കേഷ്‌കറുടെ നില ഗുരുതരം 
ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു


മുംബൈ: ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു. 

അടുത്തിടെ 90 വയസ്സു പിന്നിട്ട ലതാ മങ്കേഷ്‌കറെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബ ഡോക്ടര്‍ രാജീവ് ശര്‍മയും ആശുപത്രിയിലുണ്ട്. കഠിനപാതകളെ അതിജീവിച്ച് വിജയം നേടിയ ലതാ മങ്കേഷ്‌കര്‍ ഈ ഘട്ടവും തരണം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്, എന്നാല്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അവരുടെ അവസ്ഥയില്‍ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. പ്രതിത് സമദാനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com