ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു; തകര്‍ന്നത് സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയം

ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായതോടെ തുറസായ സ്ഥലങ്ങളിലാണ് ഇപ്പോഴും മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു
ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു; തകര്‍ന്നത് സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയം

ഭോപ്പാല്‍: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ ശിവപുരിയില്‍ രാത്‌ഗേഡ ഗ്രാമത്തിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ(7), പ്രിന്‍സ്(6) എന്നിവരാണ് മരിച്ചത്. 

ശൗചാലയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് ഇടയാക്കിയത് എന്നും ആരോപണമുണ്ട്. വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായതോടെ തുറസായ സ്ഥലങ്ങളിലാണ് ഇപ്പോഴും മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരാണ് അപകടത്തിന് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അപകടമുണ്ടായ ശൗചാലയങ്ങള്‍ തന്റെ കാലയളവില്‍ നിര്‍മിച്ചതല്ലെന്നാണ് വില്ലേജ് അസിസ്റ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com