ജനവാസകേന്ദ്രത്തില്‍ ആനക്കൂട്ടം: റോഡിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th November 2019 04:25 PM |
Last Updated: 14th November 2019 04:25 PM | A+A A- |
കോയമ്പത്തൂര്‍: ജനവാസകേന്ദ്രത്തിലൂടെ ആനക്കൂട്ടം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനവാസകേന്ദ്രത്തില്‍ റോഡിലൂടെ ആറോളം ആനകള്‍ കൂട്ടമായി ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരിയനായ്ക്കന്‍പാളയം ഗ്രാമത്തില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് ആനകള്‍ കൂട്ടമായി ഓടിപ്പോകുന്നത് കണ്ടത്. വീടിന് മുന്‍വശത്തെ റോഡിലൂടെ ആനകള്‍ കൂട്ടമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കുട്ടിയാനകള്‍ ഉള്‍പ്പെടെയുളള ആനക്കൂട്ടം ജനവാസകേന്ദ്രത്തില്‍ കയറിയത് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.