ശിശുദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം; കേസ്

ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തില്‍ വിദ്യാര്‍ഥി വീഴുകയായിരുന്നു
ശിശുദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം; കേസ്


ഹൈദരാബാദ്: തിളച്ചുപൊന്തുന്ന സാമ്പാറില്‍ വീണ് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലിയിലാണ് ആറ് വയസ്സുകാരന്‍ ഹോസ്റ്റലില്‍ മരിച്ചത്. വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

പുരുഷോത്തം റെഡ്ഢി എന്ന യുകെജി വിദ്യാര്‍ഥിയാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തില്‍ വിദ്യാര്‍ഥി വീഴുകയായിരുന്നു. തിളച്ചുപൊങ്ങിയ സാമ്പാറില്‍ വീണ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ രംഗത്ത് എത്തി. കുട്ടിയുടെ പഠനത്തിനായി ആയിരങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ ഫീസ് വാങ്ങുന്നത്. എന്നാല്‍ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. ആര് ഞങ്ങളുടെ കുട്ടിയെ തിരിച്ചുതരുമെന്ന രക്ഷിതാക്കളുടെ നെ്ഞ്ചുപിളര്‍ക്കുന്ന വാക്കുകള്‍ കണ്ട് നില്‍ക്കുന്നവരെ ഈറനണിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്‌കൂളിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com